Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷാപരിശോധന നീണ്ടു; ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനു ‘പണി’ കിട്ടി

nedumbassery-airport-CIAL

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാപരിശോധന നീണ്ടപ്പോള്‍ ബാഗില്‍ ബോംബാണെന്നു പറഞ്ഞ യാത്രക്കാരന്‍ പിടിയില്‍. ഒമാനിലേക്കു പോകാന്‍ നെടുമ്പാശേരിയിലെത്തിയ വയലാര്‍ സ്വദേശി സുഭാഷാണു മദ്യലഹരിയില്‍ ബാഗില്‍ ബോംബാണെന്നു പറഞ്ഞ് പുലിവാല്‍ പിടിച്ചത്.

വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടി പൊലീസിനു കൈമാറി. കേസെടുത്ത പൊലീസ്, സുഭാഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്ത് വരികയാണ് സുഭാഷ്. അവധി കഴിഞ്ഞു തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.