Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷംസീറിന്റെ ഭാര്യയുടെ നിയമനം: സർവകലാശാല അപ്പീലിനില്ല

കണ്ണൂർ∙ എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യ പി.എം.ഷഹലയുടെ കരാർനിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർവകലാശാല അപ്പീൽ നൽകില്ല. പകർപ്പ് ലഭിച്ചാലുടൻ ഹൈക്കോടതി വിധി നടപ്പാക്കുമെന്നു വൈസ് ചാൻസലർ  ഡോ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സിംഗിൾ പോസ്റ്റിൽ സംവരണം പാടില്ലെന്ന സുപ്രീം കോടതി വിധി പരിഗണിക്കാതെ നിയമനം നടത്തിയതാണു പ്രശ്നമായതെന്നും വിസി. പറഞ്ഞു.

തലശ്ശേരിയിൽ  നിന്നുള്ള സിപിഎം എംഎൽഎയായ എ.എൻ.ഷംസീറിന്റെ ഭാര്യയെ റാങ്ക് പട്ടിക മറികടന്നു സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ച നടപടി 16നാണ് ഹൈക്കോടതി റദ്ദാക്കിയത്.

related stories