Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താൻപ്രമാണിത്തവും ധിക്കാരവും നല്ലതല്ല: ഡിവൈഎഫ്ഐ സമ്മേളനത്തിൽ ഷംസീറിന് വിമർശനം

AM Shamseer

കോഴിക്കോട്∙ ഡിവൈഎഫ്ഐ സംഘടനാ റിപ്പോർട്ടില്‍ സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീറിന് രൂക്ഷ വിമർശനം. താൻപ്രമാണിത്തവും ധിക്കാരവും നേതാക്കൾക്കു നല്ലതല്ലെന്ന് വിമർശനമുയർന്നു. സംഘടനാ നേതാക്കൾക്ക് വിനയവും സൗമ്യതയുമാണു വേണ്ടതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

ചിലരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മോശമാണ്. ഈ രീതി മാറിയേ തീരൂ. സിപിഎം നേതാക്കളെ സന്തോഷിപ്പിക്കാനാണു ചിലർ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. സിപിഎമ്മിന്റെ ബി ടീമായി കേരളത്തിലെ ‍ഡിവൈഎഫ്ഐ മാറിയെന്നും സംഘടനാ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

അതേസമയം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി വിലക്കിനെക്കുറിച്ച് അറിയില്ലെന്നു നിലവിലെ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം പങ്കെടുക്കുന്നുണ്ടെന്നും സ്വരാജ് പറഞ്ഞു. പാലക്കാട് നിന്നുള്ള പി. രാജേഷിനെ സെക്രട്ടറി ഇടപെട്ടു വിലക്കിയെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. സമ്മേളനത്തിൽനിന്ന് വിട്ടു നിൽക്കാൻ സംസ്ഥാന സെക്രട്ടറി എം. സ്വരാജും സംസ്ഥാന പ്രസിഡന്റ് എ. എൻ. ഷംസീറും രാജേഷിന് നിർദേശം നൽകിയെന്നായിരുന്നു വിവരം. കാരണം വ്യക്തമാക്കാതെയാണ് ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ നടപടി.