തിരുവനന്തപുരം ∙ അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുള്ള എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അരി, ഗോതമ്പ്, ആട്ട എന്നിവയ്ക്ക് ഒരു രൂപ വർധിപ്പിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗം എടുത്ത തീരുമാനം ഇന്നലെ പ്രാബല്യത്തിൽ വന്നു. റേഷൻ വ്യാപാരികളുടെ മിനിമം കമ്മിഷൻ 16,000 രൂപയിൽ നിന്നു 18,000 ആയി ഉയർത്തിയപ്പോഴുണ്ടായ അധികച്ചെലവ് നികത്താനാണിത്.