തിരുവനന്തപുരം∙ സർവർ തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. ഇപോസ് മെഷീനുകൾ പ്രവർത്തിക്കാത്തതിനാൽ കേന്ദ്രം അനുവദിച്ച അധിക അരിയുടെ വിതരണം അടക്കം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകൾ അടയ്ക്കുകയാണ്.
ഇന്നലെ വൈകിട്ടു നാലു മണിയോടെ സെര്‍വര്‍ തകരാറിലായെന്നു വ്യാപാരികള്‍ പറഞ്ഞു. ഇതോടെ റേഷന്‍ വാങ്ങാനെത്തിയവര്‍ക്ക് ഏറെ നേരം കാത്തുനിന്ന ശേഷം മടങ്ങേണ്ട അവസ്ഥയാണുണ്ടായത്. ഇന്നും പല കടകളിലും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. എന്നാല്‍ മെഷീന്‍ പ്രവര്‍ത്തിക്കാത്തതു മൂലം സാധനങ്ങള്‍ കൊടുക്കാന്‍ കഴിയുന്നില്ല. പലയിടത്തും ആളുകള്‍ കടയുടമകളോടു തട്ടിക്കയറിയത് സംഘര്‍ഷത്തിനിടയാക്കി.