സാലറി ചാലഞ്ചിൽ പങ്കെടുത്തത് 57.33%

തിരുവനന്തപുരം∙ സാലറി ചാലഞ്ചിൽ പങ്കെടുത്തത് 57.33 ശതമാനം സർക്കാർ ജീവനക്കാർ. 4.8 ലക്ഷം ജീവനക്കാരിൽ 2.7 ലക്ഷം പേരാണ് ഇതിന്റെ ഭാഗമായതെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. 2,200 കോടി രൂപയാണ്  ലക്ഷ്യമിട്ടിരുന്നത്. 488.60 കോടി രൂപ ഇതുവരെ ലഭിച്ചു. നിലവിലെ സാഹചര്യമനുസരിച്ച് 1,500 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല ജില്ലകളിലും ചാലഞ്ചിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ പേരുകൾ ആവശ്യപ്പെട്ട് നിയമസഭയിൽ ചോദ്യങ്ങളെത്തിയെങ്കിലും ഹൈക്കോടതി ഉത്തരവ് പ്രകാരം പേരുവിവരങ്ങൾ‌ വെളിപ്പെടുത്താൻ കഴിയില്ല. 

വിസമ്മതപത്രം നൽകിയ ജീവനക്കാരുടെ സർവീസ് ബുക്കിൽ രേഖപ്പെടുത്തലുകൾ വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.