കൊച്ചി ∙ പി.വി. അൻവർ എംഎൽഎയുടെ മംഗളൂരുവിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറണമെന്ന മുൻ ഉത്തരവു പുനഃപരിശോധിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. മുൻ ഉത്തരവിനെതിരെ പി.വി. അൻവർ നൽകിയ റിവ്യൂ ഹർജി കോടതി തള്ളി.