Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.വി.അൻവർ എംഎൽഎയുടെ പാർക്കിൽ രഹസ്യ നിർമാണം; നിർത്തിവയ്ക്കാൻ കലക്ടറുടെ ഉത്തരവ്

water-theme-park-pv-anwar

മലപ്പുറം∙ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് താല്‍ക്കാലികമായി പൂട്ടിയ പി.വി.അന്‍വര്‍ എംഎല്‍എയുടെ കൂടരഞ്ഞിയിലെ പാര്‍ക്കില്‍ നടക്കുന്ന അനധികൃത നിര്‍മാണം നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. ജില്ലാ കലക്‌ടർ നേരിട്ടു നടത്തിയ പരിശോധനയിൽ അനധികൃത നിർമാണം ബോധ്യപെട്ടതിനെ തുടർന്നാണ് ഉത്തരവ്. പാര്‍ക്കിലെ ഉരുള്‍പൊട്ടല്‍ മറച്ചുവച്ചു വീണ്ടും അനുമതി നേടിയെടുക്കാൻ ആയിരുന്നു എംഎൽഎയുടെയും കൂട്ടരുടെയും ശ്രമം.

എട്ടിടങ്ങളിൽ ആണ് പാർക്കിൽ ഉരുൾപൊട്ടിയത്. വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായി. ഇതു മറച്ചു വയ്ക്കാനായിരുന്നു രഹസ്യ നിർമാണം. മണ്ണ് മാന്തി ഉപയോഗിച്ച് കല്ലും മണ്ണും നീക്കിയശേഷം കോൺക്രീറ്റ് ഉപയോഗിച്ചു സംരക്ഷണ ഭിത്തി ബലപ്പെടുത്താനായിരുന്നു ശ്രമം. ജില്ലാ കലക്‌ടർ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ അനധികൃത നിർമാണത്തെക്കുറിച്ച് ബോധ്യപ്പെട്ടു.

നിര്‍മാണത്തിനു യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്നു കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നിയമലംഘനമുണ്ടായോ എന്നു പരിശോധിക്കാന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും ഇവർ അറിയിച്ചു.