തിരഞ്ഞെടുപ്പ് കേസ് സാക്ഷിക്ക് ഭീഷണി: കെ.എം.ഷാജിക്കെതിരെ കേസ്

കെ.എം. ഷാജി

കണ്ണൂർ ∙ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ അഴീക്കോട് തിരഞ്ഞെടുപ്പു കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.എം.ഷാജി എംഎൽഎക്കെതിരെ പൊലീസ് കേസ്. പ്രസംഗത്തിൽ ഷാജി തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്തെന്ന ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ പരാതിയിൽ ടൗൺ സിഐ ടി.കെ.രത്നകുമാറാണു കേസെടുത്തത്. കേസിലെ ഔദ്യോഗിക സാക്ഷിയാണ് എസ്ഐ ശ്രീജിത്ത്.

തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വർഗീയ കാർഡ് പ്രചരിപ്പിച്ചെന്ന കണ്ടെത്തലിൽ ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയ പശ്ചാത്തലത്തിൽ, ഷാജിക്കും പറയാനുണ്ടെന്ന പേരിൽ കഴിഞ്ഞ ദിവസമാണു മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചത്.