ന്യൂഡൽഹി ∙ നിപ്പ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച നഴ്സ് ലിനിക്കു മരണാനന്തര ബഹുമതിയായി പത്മശ്രീ നൽകണമെന്നാവശ്യപ്പെട്ട് എംപിമാരായ കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ. രാഘവൻ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും കത്തു നൽകി. ആഗോളതലത്തിൽ പ്രശംസ നേടിയ ത്യാഗത്തിനുള്ള ബഹുമതിയായി ലിനിയെ ആദരിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.
നഴ്സ് ലിനി
Advertisement