ശബരിമല ∙ നെയ്യഭിഷേക സമയം കഴിഞ്ഞ് ശബരിമലയിലെത്തി മടങ്ങുന്ന ഭക്തർക്ക് അഭിഷേകം നടത്താനും അഭിഷേക നെയ്യ് പ്രസാദമായി ലഭിക്കാനും പ്രത്യേക സൗകര്യമൊരുക്കി ദേവസ്വം ബോർഡ്. അഭിഷേകം കഴിഞ്ഞെത്തുന്നവരുടെ നെയ്യ് ശേഖരിക്കുന്നതിനായി ഇത്തവണ പ്രത്യേക കൗണ്ടർ തുറന്നു. ഇവിടെ ശേഖരിക്കുന്ന നെയ്യാണ് അടുത്ത ദിവസം പുലർച്ചെ ആദ്യം അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം ചെയ്യുക. കൗണ്ടറിൽ നെയ്യ് നൽകുമ്പോൾ പകരം പ്രസാദമായി അഭിഷേകം കഴിച്ച നെയ്യ് നൽകുന്നുമുണ്ട്. ഇതുമൂലം അടുത്ത ദിവസം അഭിഷേക സമയം വരെ കാത്തിരിക്കാതെ തന്നെ ഭക്തർക്ക് അഭിഷേക പ്രസാദവുമായി മടങ്ങാം.
ശബരിമലയിൽ ഇന്ന്
നട തുറക്കൽ 3.00
അഭിഷേകം 3.15 – 12.00 വരെ
ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00
വൈകിട്ട് നട തുറക്കൽ 3.00
ഗണപതി ഹോമം 3.30
പുഷ്പാഭിഷേകം 7.00
ഹരിവരാസനം 10.50
നട അടയ്ക്കൽ 11.00