കീഴാറ്റൂരിൽ വയൽ പിടിച്ചെടുക്കൽ സമരം

കീഴാറ്റൂർ ഐക്യദാർഢ്യസമിതി നടത്തിയ കീഴാറ്റൂർ വയൽ പിടിച്ചെടുക്കൽ സമരം. ചിത്രം:മനോരമ

തളിപ്പറമ്പ്∙ ദേശീയപാത ബൈപ്പാസ് നിർമ്മാണത്തിനായി കീഴാറ്റൂർ വയൽ ഏറ്റെടുക്കുന്നതിനെതിരെ കീഴാറ്റൂർ സമര ഐക്യ ദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ വയൽ പിടിച്ചെടുക്കൽ സമരം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പരിസ്ഥിതി പ്രവർത്തകരാണ് പ്രതീകാത്മകമായി വയൽ പിടിച്ചെടുക്കൽ നടത്തിയത്. 

വയൽക്കരയിൽ നടന്ന പൊതു സമ്മേളനം പയ്യന്നൂർ കണ്ടങ്കാളി സമര സമിതി ചെയർമാൻ ടി.പി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

സമര സമിതി ചെയർമാൻ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ, ആർഎംപി നേതാവ് കെ.കെ.രമ, രവി പാലൂർ, ജയിംസ് കണ്ണമല, സൈനുദ്ദീൻ കരിവെള്ളൂർ, ഷാന്റോ ലാൽ, കെ.കെ.അബ്ദുൽ ജബ്ബാർ, കെ.രാമചന്ദ്രൻ, നിഷിൽ കുമാർ, സുരേഷ് കീഴാറ്റൂർ,നോബിൾ പൈകട എന്നിവർ പ്രസംഗിച്ചു. തുടർന്നു ദേശീയ പാത നിർമ്മാണത്തിനായി ഏറ്റെടുത്ത വയൽ പിടിച്ചെടുത്തതായി പ്രഖ്യാപിക്കുന്ന ബാനർ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ വയലിൽ സ്ഥാപിച്ചു.