‘ആവേശം’ മാതൃകയിൽ ആഘോഷം; ഒടുവിൽ വടിവാൾ ‘തടി’വാളായി
പത്തനംതിട്ട ∙ ‘ആവേശം’ സിനിമ മാതൃകയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് യുവാക്കളെ വെട്ടിലാക്കി. ഗുണ്ടകളുടെ പിറന്നാൾ ആഘോഷം എന്ന രീതിയിലാണു ദൃശ്യം പ്രചരിക്കപ്പെട്ടത്. ഇതോടെയാണ് ജില്ലയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇലവുംതിട്ട പൊലീസും അന്വേഷണം ആരംഭിച്ചത്. ഒടുവിൽ തടി കൊണ്ട് നിർമിച്ച വടിവാൾ ഉപയോഗിച്ചാണ് കേക്ക് മുറിച്ചതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.

പത്തനംതിട്ട ∙ ‘ആവേശം’ സിനിമ മാതൃകയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് യുവാക്കളെ വെട്ടിലാക്കി. ഗുണ്ടകളുടെ പിറന്നാൾ ആഘോഷം എന്ന രീതിയിലാണു ദൃശ്യം പ്രചരിക്കപ്പെട്ടത്. ഇതോടെയാണ് ജില്ലയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇലവുംതിട്ട പൊലീസും അന്വേഷണം ആരംഭിച്ചത്. ഒടുവിൽ തടി കൊണ്ട് നിർമിച്ച വടിവാൾ ഉപയോഗിച്ചാണ് കേക്ക് മുറിച്ചതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ദൃശ്യങ്ങൾ പ്രചരിച്ചത് ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗത്തെ ഒരാഴ്ചയോളമാണ് വട്ടംകറക്കിയത്.
യുവാക്കളോടു തിരക്കിയപ്പോൾ പിറന്നാൾ ആഘോഷമാണെന്നും ആവേശം സിനിമയിലെ രീതിയിൽ ചിട്ടപ്പെടുത്തിയതാണെന്നുമുള്ള മറുപടിയാണത്രെ കിട്ടിയത്. പന്തളത്തുള്ള നാടകസംഘത്തിൽ നിന്ന് തരപ്പെടുത്തിയ തടി കൊണ്ടുള്ള വാൾ ഉപയോഗിച്ചാണ് കേക്ക് മുറിച്ചെന്നും പറഞ്ഞു.
ഗുണ്ടകളുടെ ആഘോഷമാണെന്ന് വ്യഖ്യാനിക്കപ്പെട്ടതോടെ പൊലീസ് യുവാക്കളെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വാൾ വാങ്ങി വച്ച് യുവാക്കളെ ഉപദേശിച്ച ശേഷം കേസെടുക്കാതെ പറഞ്ഞു വിടുകയായിരുന്നു. കുളനട പാണിൽ കമ്യൂണിറ്റി ഹാളിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.