കൊച്ചി ∙ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്രവർത്തനത്തിന് അനുമതി നൽകണോയെന്ന് സ്കൂൾ അധികൃതർക്കു തീരുമാനിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി. തീരുമാനമെടുത്ത ശേഷം നടപ്പാക്കാൻ സർക്കാർ സഹായം നൽകണമെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ നിർദേശിച്ചു. സ്കൂളിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കണമെന്നും രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് തടയാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കണ്ണൂർ പട്ടാനൂർ കെപിസി എച്ച്എസ്എസ് പ്രിൻസിപ്പലും മാനേജരും നൽകിയ ഹർജിയിലാണ് ഉത്തരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയം ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന 1996 നവംബർ എട്ടിലെ ഹൈക്കോടതി ഉത്തരവ് പാലിക്കാൻ നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സ്കൂളിൽ വിദ്യാർഥി സംഘടനകൾ ക്യാംപെയ്ൻ നടത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണ്. കഴിഞ്ഞ വർഷത്തെപ്പോലെ രാഷ്ട്രീയ ക്യാംപെയ്ൻ നടക്കുമെന്നും നാശമുണ്ടാകുമെന്നും ആശങ്കയുണ്ട്.

ADVERTISEMENT

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് രാഷ്ട്രീയാടിസ്ഥാനത്തിൽ നടത്തരുതെന്നു ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും നേരത്തെ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ എന്നിവരാണ് ഹർജിയിൽ എതിർകക്ഷികൾ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടിസിനു നിർദേശം നൽകി.

English Summary:

School authorities can decide whether they want politics in School elections