Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരദേശ ഹൈവേ - 6,500 കോടി; മലയോര ഹൈവേ - 3,500 കോടി

budget-cartoon-03-03-2017

തിരുവനന്തപുരം∙ സംസ്ഥാനത്തെ തീരദേശഹൈവേയിൽ 6,500 കോടി രൂപയുടെയും മലയോര ഹൈവേയിൽ 3,500 കോടി രൂപയുടെയും നിർമാണ പദ്ധതികൾക്ക് അനുമതി. കിഫ്ബി വഴിയാണ് നിർമാണാനുമതിയെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. വ്യാപാരികൾക്ക് 2005–06 മുതൽ 2010–11 വരെയുള്ള വാറ്റ് നികുതികുടിശിക പൂർണമായും അടച്ചാൽ കുടിശികയുടെ പലിശയും പിഴത്തുകയുടെ 70 ശതമാനവും പിഴയുടെ പലിശയും ഇളവ് നൽകും. 

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:

∙ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2,500 തസ്തികകൾ 

∙ ആരോഗ്യവകുപ്പിൽ ഡോക്‌ടർമാർ 1309, സ്റ്റാഫ് നഴ്സ് 1610 അടക്കം പുതിയ 5257 തസ്തികകൾ. 

∙ മെഡിക്കൽ കോളജുകളിൽ 45 അധ്യാപകർ, 2874 സ്റ്റാഫ് നഴ്‌സ്, 1260 പാരാമെഡിക്കൽ സ്റ്റാഫ്. 

∙ തടവുകാരുടെ അടിസ്ഥാനവേതനത്തിൽ 20% വർധന‌ 

∙ പങ്കാളിത്ത പദ്ധതിയിൽ അംഗമായ പത്രപ്രവർത്തകരുടെ പെൻഷൻ 2,000 രൂപയും അല്ലാത്തവരുടേത് 1,000 രൂപയും കൂട്ടി. 

∙ അക്രമങ്ങളിൽ ഇരകളാകുന്ന സ്‌ത്രീകൾക്കു സംരക്ഷണത്തിനും പുനരധിവാസത്തിനും 5 കോടി രൂപ.

∙ നെല്ലുസംഭരണത്തിന് 700 കോടി രൂപ.

∙ ഏതു സബ്‌ റജിസ്‌ട്രാർ ഓഫിസിലും ഏതു വസ്തുവിന്റെയും പ്രമാണം റജിസ്റ്റർ ചെയ്യാം. 

∙ റബറിനു 150 രൂപ ഉറപ്പുവരുത്തുന്ന വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി. 

∙ കെഎസ്ആർടിസിക്കു മൂന്നുവർഷം കൊണ്ടു 3000 കോടി രൂപ. പെൻഷന്റെ 50% സർക്കാർ ഗ്രാന്റ്.

∙ 1000 യുവകലാകാരന്മാർക്ക് വജ്രജൂബിലി ഫെലോഷിപ് പ്രതിമാസം 10,000 രൂപ വീതം. 

∙ കൊച്ചി ബിനാലെയ്‌ക്ക് 2 കോടി രൂപ. അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്ത് ബിനാലെയ്‌ക്ക് സ്ഥിരംവേദി. 

∙ ആലപ്പുഴയിലെ ആസ്‌പിൻവാൾ ഫാക്‌ടറി ഏറ്റെടുത്ത് സാംസ്കാരിക സമുച്ചയമാക്കും. 

∙ ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ ശിവഗിരി കൺവൻഷൻ സെന്റർ പൂർത്തിയാക്കാൻ 8 കോടി രൂപ. 

∙ ഒഎൻവി സ്‌മാരക സാംസ്കാരിക സമുച്ചയത്തിന് 2 കോടി രൂപ. 

∙ പ്രവാസികളുടെ ഓൺലൈൻ ഡേറ്റാ ബെയ്‌സിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷുറൻസ് പാക്കേജ്. 

∙ തിരുവനന്തപുരം, തൃശൂർ, കാസർകോട് ജില്ലകളിൽ ഓരോ റവന്യു ഡിവിഷൻകൂടി. 

∙ കുന്നംകുളം, പയ്യന്നൂർ എന്നിവിടങ്ങളിൽ പുതിയ താലൂക്ക്. 

∙ ശബരിമല മാസ്റ്റർപ്ലാനിന് 25 കോടി രൂപ. 

related stories
Your Rating: