Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റും ചോർച്ചാ വിവാദവും

opposition-protest-beginning മന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ ബജറ്റ് ചോർച്ച ഉന്നയിക്കാനായി പ്രതിപക്ഷത്തിന്റെ തയ്യാറെടുപ്പുകൾ. 1. ബജറ്റവതരിപ്പിച്ച് ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ പുറത്തേക്കു പോയ ഉമ്മൻചാണ്ടി തിരികെയെത്തുന്നതു കുറെ കടലാസുമായി. 2. മധ്യത്തിലുള്ള കസേരകളിലൊന്നിൽ ഇരുന്ന് വി.ഡി. സതീശനെ വിളിക്കുന്നു. 3. കടലാസിലുള്ള കാര്യങ്ങൾ വീശദീകരിച്ചു കൊടുക്കുന്നു. കൗതുകത്തോടെ മറ്റ് പ്രതിപക്ഷാംഗങ്ങൾ. 4. അവിടെ നിന്നു ആ കടലാസുകളുമായിപ്പോയ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കടുത്തെത്തി വിവരിക്കുന്നു. 5. ഉടനെ എഴുന്നേറ്റ രമേശ് സ്പീക്കറോട് ബജറ്റ് ചോർന്നെന്നും ഇവിടെ വായിക്കുന്ന കാര്യങ്ങളാണ് തങ്ങളുടെ കയ്യിലിരിക്കുന്നതെന്നും പറയുന്നു.

രാവിലെ 9:00 ∙ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുതുടങ്ങുന്നു

10:26 ∙ ധനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള മെയിൽ ഐഡിയിൽ നിന്നു മാധ്യമങ്ങൾക്കു ബജറ്റിന്റെ ചുരുക്കം ലഭിക്കുന്നു. ഇതു ദൃശ്യ–സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഈ വിവരം പ്രതിപക്ഷത്തിനു കിട്ടുന്നു.

11.15 ∙ ബജറ്റ് നിർദേശങ്ങൾ പുറത്തു വന്നത് പ്രതിപക്ഷം സഭയിൽ ഉന്നയിക്കുന്നു.

11:28 ∙ ബഹളം ശമിച്ചശേഷം മന്ത്രി വീണ്ടും ബജറ്റ് വായിക്കുന്നു.

11:36 ∙ ചില പ്രതിപക്ഷഅംഗങ്ങൾ സമാന്തരമായി ബജറ്റ് വായന ‌നടത്തുന്നു. പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നു.

11:43 ∙ ചോർന്നുകിട്ടിയ വിവരങ്ങളുമായി മീഡിയ റൂമിൽ പ്രതിപക്ഷ നേതാവിന്റ ‘സമാന്തര അവതരണം.’ മന്ത്രി രാജിവയ്ക്കണം എന്നു പ്രതിപക്ഷം.

11:46 ∙ ധനമന്ത്രി ബജറ്റ് അവതരണം പൂർത്തിയാക്കുന്നു.

12:25 ∙ സംഭവിച്ചതു പരിശോധിക്കുമെന്നും തിരുത്തുമെന്നും ഐസക്. രാജിയില്ലെന്നും പ്രഖ്യാപനം.

4:30 ∙ ധനമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി എന്നാരോപിച്ചു പ്രതിപക്ഷം ഗവർണറെ കാണുന്നു.

5:00 ∙ പഴ്സനൽ സ്റ്റാഫ് അംഗത്തെ പുറത്താക്കിയതായി ധനമന്ത്രിയുടെ പ്രഖ്യാപനം.

related stories
Your Rating: