Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് നേതാക്കൾക്കേറ്റ കനത്ത തിരിച്ചടി: ഷെയ്ഖ് പി. ഹാരിസ്

06-Sheikh-P-Harris-half-clr

കോഴിക്കോട്∙ മുന്നണിയിലേക്കില്ലെന്നു പറയുമ്പോഴും മാണിയുടെ പിന്നാലെ സ്വാഗതം പറഞ്ഞു നടന്ന കോൺഗ്രസ് നേതാക്കൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് കോട്ടയത്തെ സിപിഎം– മാണി കൂട്ടുകെട്ടെന്ന് ജനതാദൾ (യു) സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ്. കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ട അന്നുമുതൽ മുന്നണിയിൽ ആലോചിക്കാതെ കോൺഗ്രസ് നേതാക്കൾ മാണിയുടെ പിന്നാലെ നടക്കുകയായിരുന്നു. ഈ പോക്ക് യുഡിഎഫിനു ദോഷം ചെയ്യുമെന്ന് അന്നേ ജെഡിയു മുന്നറിയിപ്പു നൽകിയിരുന്നു.

ഇത്തരം വിഷയങ്ങൾ കൂടുതൽ ഗൗരവത്തോടെ മുന്നണിയിൽ ചർച്ച ചെയ്യാൻ കോൺഗ്രസ് തയാറാവണം. മാണി കാണിച്ചതു രാഷ്ട്രീയ സദാചാരമില്ലായ്മയാണ്. ചരൽക്കുന്ന് ക്യാംപിൽ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ ലംഘനവും പിറകോട്ടു പോക്കുമാണ് മാണി നടത്തിയതെന്നും ഷെയ്ഖ് പി. ഹാരിസ് പറഞ്ഞു.