ലണ്ടൻ ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, ഓപ്പണർ ഹഷിം അംലയുടെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എടുത്തു. 115 പന്തിൽ അഞ്ച് ഫോറുകളും രണ്ട് സിക്സറും ഉൾപ്പെടെ 103 റൺസായിരുന്നു അംലയുടെ സമ്പാദ്യം. ഏകദിനത്തിൽ അംലയുടെ 25–ാം സെഞ്ചുറിയായിരുന്നു ഇത്.
75 റൺസെടുത്ത ഡുപ്ലസിസ് അംലയ്ക്ക് മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ എ.ബി. ഡിലില്ലിയേഴ്സിന് നാലു റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
പരുക്കേറ്റ ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസിനു പകരം ഉപുൽ തരംഗയാണ് ഇന്നത്തെ മൽസരത്തിൽ ശ്രീലങ്കയെ നയിക്കുന്നത്. പരുക്കുമൂലം ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ലസിത് മലിംഗയും ലങ്കൻ നിരയിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കൻ നിരയിൽ മോണി മോർക്കലും തിരിച്ചെത്തി.