Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയം പാക്കിസ്ഥാനിൽപോയി ആഘോഷിക്ക്, ഹുറിയത്ത് നേതാവിന് ഗംഭീറിന്റെ മറുപടി

Gautam Gambhir, Mirwaiz Umar Farooq ഗൗതം ഗംഭീർ, മിർവായിസ് ഉമർ ഫറൂഖ്

ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ കിരീടനേട്ടം കശ്മീരിലല്ല പാക്കിസ്ഥാനിൽ പോയി ആഘോഷിക്കൂവെന്ന് വിഘടനവാദി നേതാക്കളോട് ഇന്ത്യൻ ക്രിക്കറ്റർ ഗൗതം ഗംഭീർ. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാനെ അഭിനന്ദിച്ച് കശ്മീർ വിഘടനവാദി നേതാവായ മിർവായിസ് ഉമർ ഫറൂഖ് രംഗത്തെത്തിയിരുന്നു. എവിടെയും വെടിക്കെട്ടാണെന്നും ഈദ് നേരത്തെ എത്തിയതായി തോന്നുവെന്നുമാണ് ഫറൂഖ് ട്വീറ്റ് ചെയ്തിരുന്നത്. മികച്ച ടീം ഈ ദിവസം നേടിയിരിക്കുന്നുവെന്നും അഭിനന്ദനങ്ങളെന്നും ഫറൂഖ് കുറിച്ചിരുന്നു.

ഫറൂഖിന്റെ ഈ പ്രസ്താവനയ്ക്കെതിരെയാണ് ഗംഭീർ രംഗത്തെത്തിയത്. ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ: എന്തുകൊണ്ടാണ് നിങ്ങൾ അതിർത്തി കടക്കാത്തത്? കുറച്ചുകൂടി നല്ല വെടിക്കെട്ട് കാണാമായിരുന്നില്ലേ (ചൈനീസ്?), ഈദും അവിടെ ആഘോഷിക്കാം. സാധനങ്ങൾ പാക്ക് ചെയ്യാൻ താനും സഹായിക്കാം.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് പ്രവേശിച്ചപ്പോഴും പാക്ക് ടീമിനെ അഭിനന്ദിച്ച് ഫറൂഖ് രംഗത്തെത്തിയിരുന്നു. ഫൈനലിന് ആശംസകളേകിയായിരുന്നു ട്വീറ്റ്.