പീതാംബരന്റെ ‘വേദനാസമരം’ ഗംഭീർ ട്വീറ്റ് ചെയ്തു; ഗംഭീര പര്യവസാനം

Mail This Article
ന്യൂഡൽഹി∙ കൊണാട്ട്പ്ലേസിൽ ഭിക്ഷ യാചിച്ച കായംകുളം സ്വദേശിയായ വിമുക്തഭടനു തുണയായി ദേശീയ ക്രിക്കറ്റ് താരം ഗൗതംഗംഭീറിന്റെ ട്വീറ്റ്. പ്രതിരോധമന്ത്രി നിർമല സീതാരാമനെയും ഉന്നത സൈനികഉദ്യോഗസ്ഥരെയും ടാഗ് ചെയ്തുള്ള ഗൗതം ഗംഭീറിന്റെ ട്വീറ്റിനു താമസിയാതെ ഫലമുണ്ടായി.
മുൻ സൈനികന്റെ ചികിൽസാച്ചെലവുകൾ ഏറ്റെടുക്കാമെന്നു രാജ്യ സൈനിക് ബോർഡ് അധികൃതർ ഗംഭീറിനെ അറിയിച്ചു. ഇക്കാര്യം ഗംഭീർ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
ഇന്ത്യ– പാക് യുദ്ധങ്ങളിൽ പങ്കെടുത്ത വിമുക്ത ഭടൻ പീതാബരനാണു പ്ലക്കാർഡുമായി കൊണാട്ട്പ്ലേസിൽ ഭിക്ഷ യാചിച്ചത്.
ഇതു നേരിട്ടു കണ്ട ഗൗതം ഗംഭീർ, ചിത്രം സഹിതം പീതാംബരന്റെ നിസ്സഹായവസ്ഥ ചൂണ്ടിക്കാട്ടിയാണു ട്വീറ്റ് ചെയ്തത്.