Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസംഗഡ് വ്യാജമദ്യദുരന്തം: മരിച്ചവരുടെ എണ്ണം പതിനെട്ടായി

Liquor

വരാണസി∙ ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനെട്ടായി. ഗുരുതരാവസ്ഥയിലായവരെ ബനാറസ് ഹിന്ദു സര്‍വകലാശാല ആശുപത്രിയിലേക്ക് മാറ്റി. ദുരന്തത്തെ കുറിച്ച് മജിസ്ട്രേട്ട് തല അന്വേഷണത്തിന് ഉത്തരവിട്ടു.

ആറ് എക്സൈസ് ഉദ്യോഗസ്ഥരെയും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ശനിയാഴ്ചയാണ് അസംഗഡിലെ മൂന്ന് ഗ്രാമങ്ങളില്‍ മദ്യദുരന്തമുണ്ടായത്. മുപ്പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.