Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോദിച്ചത് താരനിശയുമായി ബന്ധപ്പെട്ട കാര്യങ്ങളെന്ന് ഇടവേള ബാബു; രേഖകൾ കൈമാറി

Idavela-Babu

കൊച്ചി ∙ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മ ഭാരവാഹിയും നടനുമായ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബിൽ‌ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ‘അമ്മ’യുടെ താരഷോയുമായി ബന്ധപ്പെട്ടാണ് ചോദിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു. റിഹേഴ്സൽ സമയത്തെ കാര്യങ്ങൾ ചോദിച്ചു. ഇതിന്റെ ചില രേഖകൾ അന്വേഷണ സംഘത്തിനു കൈമാറി. ചോദ്യം ചെയ്യൽ അരമണിക്കൂറോളം നീണ്ടു.

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി കൂടിയാണ് ഇടവേള ബാബു. ഈ കേസിൽ ആദ്യമായാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്.

ഇതേ കേസിൽ നടൻ കൂടിയായ മുകേഷ് എംഎൽഎ, നടി കാവ്യ മാധവന്റെ മാതാവ് ശ്യാമള, ടിവി അവതാരകയും ചലച്ചിത്ര പ്രവർത്തകയുമായ റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും ശക്തമാണ്. അടുത്ത ദിവസങ്ങളിൽതന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു.

കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു.

related stories