കൊച്ചി∙ സമുദായ താല്‍പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുസ്‍ലിം ലീഗിനു ജാഗ്രതക്കുറവുണ്ടായെന്നു പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. സമുദായ പാർട്ടികളുടെ ഒറ്റയാൻ നിലപാടുകളും അപകടകരമാണ്. പ്രതിസന്ധികളിൽ തനിക്കൊപ്പം നിന്നത് കോൺഗ്രസ് നേതാക്കളായിരുന്നു. എന്നാൽ ഇടതുമുന്നണിയുമായി സഖ്യത്തിലേർപ്പെട്ടത് അന്നത്തെ സാചര്യം കണിക്കിലെടുത്താണ്. സമുദായ ക്ഷേമത്തിനായി ഇരുവിഭാഗം സുന്നികളും യോജിക്കണം. ആശയപരമല്ല ഇത്തരം വിഭാഗീയതകളെന്നും മഅദനി പറഞ്ഞു.
ജയിൽ ജീവിതം തന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു. തിരുത്താൻ കാരണമായത് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരാണ്. കേരളത്തിലെ ഐഎസ് സാന്നിധ്യം നിറംപിടിപ്പിച്ച കഥകൾ മാത്രമാണ്. പിഡിപി പിരിച്ചുവിടില്ലെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മഅദനി വ്യക്തമാക്കി. അഭിമുഖത്തിന്റെ പൂർണരൂപം വ്യാഴാഴ്ച വൈകിട്ട് 5.30ന് മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്യും.