Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെന്മാർക്ക് ഓപ്പൺ സീരീസ് കിരീടവും സ്വന്തമാക്കി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്

Kidambi മത്സരത്തിനിടെ കിഡംബി ശ്രീകാന്ത്. ചിത്രം: റോയിട്ടേഴ്സ്

ഒഡെൻസ് (‍ഡെന്മാർക്ക്)∙ ഈ വർഷം സൂപ്പർ സീരീസ് കിരീടത്തിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് ത്രിമധുരം. ഡെന്മാർക് ഓപ്പൺ ഫൈനലിൽ കൊറിയയുടെ ലീ ഹ്യൂണിനെ നേരിട്ടുള്ള ഗെയിമുകളിൽ തറപറ്റിച്ചു. സ്കോർ: 21–10, 21–5. വെറും 25 മിനിറ്റ് മാത്രം നീണ്ട് മൽസരം ഒരു ഫൈനലിന്റെ നിലവാരത്തിനടുത്തെങ്ങുമെത്തിയില്ല. 24 വയസ്സുകാരനായ ശ്രീകാന്തിന്റെ പ്രതിഭയ്ക്കും ചെറുപ്പത്തിനും പറ്റിയ എതിരാളി ആയിരുന്നില്ല 37 വയസ്സിലെത്തിയ ലീ ഹ്യൂൺ. ആദ്യ ഗെയിമിന്റെ തുടക്കത്തിൽ മാത്രമാണ് ഇരുവരും ഒപ്പത്തിനൊപ്പം നിന്നത്. 

പിന്നീടെല്ലാം ശ്രകാന്തിന്റെ വഴിയേയായിരുന്നു. കിടിലൻ സ്മാഷുകളും കറയറ്റ പ്ലേസിങ്ങുമായി ഇന്ത്യൻ പ്രതിഭ അരങ്ങുവാണതോടെ കൊറിയൻ താരം നിഴലിന്റെ നിഴൽ മാത്രമായി. 

ഇന്തൊനീഷ്യ ഓപ്പൺ, ഓസ്ട്രേലിയ ഓപ്പൺ കിരീടങ്ങൾ നേരത്തേ സ്വന്തമാക്കിയ ശ്രീകാന്തിന് ഡെന്മാർക്ക് ഓപ്പണിലൂടെ ഈ വർഷം സൂപ്പർ സീരീസിലെ മൂന്നാംകിരീടമായി. ഹൈദരാബാദ് പുല്ലേല ഗോപീചന്ദ് അക്കാദമിയുടെ താരമായ ശ്രീകാന്ത് സിംഗപ്പൂർ ഓപ്പണിൽ ഫൈനലിലാണു  തോറ്റത്. ലോക റാങ്കിങ്ങിൽ എട്ടാംസ്ഥാനത്താണു താരം.

related stories