Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിസി റാങ്കിങ്ങിൽ കോഹ്‍ലിക്ക് മുന്നേറ്റം; രണ്ടാം സ്ഥാനത്ത്

Virat Kohli

ദുബായ്∙ തകർപ്പൻ ഫോമിൽ തുടരുന്ന ഇന്ത്യന്‍ നായകൻ വിരാട് കോഹ്‍ലിക്ക് ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ മുന്നേറ്റം. തുടർച്ചയായുള്ള സെഞ്ചുറികളുടെയും ശ്രീലങ്കയ്ക്കെതിരെ നേടിയ ഇരട്ട സെഞ്ചുറി പ്രകടനത്തിന്റെയും പിൻബലത്തില്‍ ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്‍ലി രണ്ടാം സ്ഥാനത്തേക്കുയർന്നു. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഓസീസ് താരം ഡേവിഡ് വാർണർ, ചേതേശ്വര്‍ പൂജാര, കെയിൻ വില്യംസൺ, ജോറൂട്ട് എന്നിവർക്ക് പിറകിലായി ആറാം സ്ഥാനത്തായിരുന്നു കോഹ്‍ലി. ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന് കോഹ്‍ലിയെക്കാൾ 45 പോയിന്റ് അധികമുണ്ട്. നിലവില്‍ ഏകദിന, ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്‍ലി ടെസ്റ്റിലും ഒന്നാം റാങ്കിൽ എത്തുമോയെന്നാണ് ആരാധകർ‌ ഉറ്റുനോക്കുന്നത്.

സ്റ്റീവ് സ്മിത്തിന് 938 പോയിന്റും വിരാട് കോഹ്‍ലിക്ക് 893 പോയിന്റുമാണ് നിലവിലുള്ളത്. ഇംഗ്ലീഷ് താരം ജോറൂട്ടാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. വിരാട് കോഹ്‍ലിക്കു പുറമെ ചേതേശ്വർ പൂജാരയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.

related stories