Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയറാം താക്കൂർ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു

Jai-Ram-Thakur-takes-oath-as-Himachal-Pradesh-Chief-Minister ജയറാം താക്കൂർ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ

ഷിംല∙ ബിജെപി മൂന്നിൽ രണ്ടിനടുത്ത ഭൂരിപക്ഷം നേടിയ ഹിമാചൽ പ്രദേശിൽ ജയറാം താക്കൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിലെ ചരിത്ര പ്രസിദ്ധമായ റിഡ്ജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. താക്കൂറിനൊപ്പം പത്തു മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, വിവിധ കേന്ദ്രമന്ത്രിമാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. 68 അംഗ നിയമസഭയിൽ ബിജെപിക്ക് 44 എംഎൽഎമാരാണുള്ളത്.