ഗുവാഹത്തി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എടികെയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെ ജയിച്ചു കയറിയത്.
ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെക്വിഞ്ഞയാണ് എടികെക്കു വേണ്ടി വിജയഗോൾ നേടിയത്. കളിയുടെ എഴുപത്തിമൂന്നാം മിനിറ്റിലായിരുന്നു നിർണായക ഗോൾ. ഇതോടെ 11 പോയിന്റുമായി എടികെ ആറാം സ്ഥാനത്തെത്തി.