Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷിതമായത് 26 പച്ചക്കറികൾ മാത്രം; കണ്ടെത്തൽ കാർഷിക സർവകലാശാലയുടേത്

vegetable പച്ചക്കറികളിലെ കീടനാശിനി പരിശോധനാ ഫലത്തിൽനിന്ന്.

തിരുവനന്തപുരം ∙ വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങളില്‍ വിഷാംശമില്ലെന്നു കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലു വര്‍ഷം വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടിയില്‍ 4,800 പച്ചക്കറി സാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് സര്‍വകലാശാല റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

കൂടുതല്‍ വിഷം പുതിനയിലും പയറിലും

ഏറ്റവും കൂടുതല്‍ വിഷാംശം കണ്ടെത്തിയത് പുതിന ഇലയിലാണ്. പരിശോധനയ്ക്കായി എടുത്ത പുതിന സാംപിളുകളില്‍ 62 ശതമാനത്തിലും വിഷാംശം കണ്ടെത്തി. പയറാണ് രണ്ടാം സ്ഥാനത്ത്. 45 ശതമാനം സാമ്പിളുകളിലും വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ. തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

കീടനാശിനി 100 കോടിയുടെ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. 2013ലാണു പരിശോധന ആരംഭിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും സജീവ ചര്‍ച്ചയാണ്. 

പരിശോധനാ ഫലം

പുതിന ഇല- വിഷാംശം 62%

പയര്‍- 45 %

കാപ്സിക്കം- 42%

മല്ലിയില- 26%

കാപ്സിക്കം (ചുവപ്പ്)- 25%

ബജിമുളക്- 20%

ബീറ്റ് റൂട്ട്- 18%

കാബേജ്- 18%

കറിവേപ്പില- 17%

പച്ചമുളക്- 16%

കോളിഫ്ലവര്‍- 16%

കാരറ്റ്- 15%

സാമ്പാര്‍മുളക്- 13%

ചുവപ്പ് ചീര- 12%

അമരയ്ക്ക- 12%

വിഷമില്ലാത്ത പച്ചക്കറികള്‍

കുമ്പളം

മത്തന്‍

പച്ചമാങ്ങ

ചൗചൗ

പീച്ചങ്ങ

ബ്രോക്കോളി

കാച്ചില്‍

ചേന

ഗ്രീന്‍ പീസ്

ഉരുളക്കിഴങ്ങ്

സവാള

ബുഷ് ബീന്‍സ്

മധുരക്കിഴങ്ങ്

വാഴക്കൂമ്പ്

മരച്ചീനി

ശീമചക്ക

കൂര്‍ക്ക

ലറ്റ്യൂസ്

ചതുരപ്പയര്‍

നേന്ത്രന്‍

സുക്കിനി

ടര്‍ണിപ്പ്

ലീക്ക്

ഉള്ളിപ്പൂവ്

ചൈനീസ് കാബേജ്