കോട്ടയം∙ മേലുകാവിൽ ഇടഞ്ഞ ആന ഒന്നാംപാപ്പാനെ കുത്തിക്കൊന്നു. ഇട്ടിക്കൽ ബേബി(55)യാണ് ആനയുടെ കുത്തേറ്റു മരിച്ചത്. എരുമേലിയിലെ ഗംഗാധരൻ എന്ന ആനയാണ് ഇടഞ്ഞത്.
തിങ്കളാഴ്ച വൈകിട്ടാണു സംഭവം. സംഭവത്തെത്തുടർന്ന് ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തി. പിന്നീട് കൂടുതൽ പാപ്പാന്മാരുടെ സഹായം തേടിയാണ് ആനയെ തളച്ചത്.