മുംബൈ∙ ബോളിവുഡ് നടി ശ്രീദേവിയുടെ ആകസ്മിക നിര്യാണത്തിൽ ഞെട്ടി സിനിമാലോകം. ദുബായിൽ ശനി രാത്രി 11.30ന് ആയിരുന്നു അന്ത്യം. അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, സുസ്മിത സെൻ, സിദ്ധാർഥ് മൽഹോത്ര, റിതേഷ് ദേശ്മുഖ് തുടങ്ങിയവർ സമൂഹമാധ്യമമായ ട്വിറ്ററിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.
Read more at: തിരയൊഴിഞ്ഞു, അഴകിന്റെ ദേവരാഗം
‘എന്തുകൊണ്ടാണെന്നറിയില്ല, വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു’ – അമിതാഭ് ബച്ചൻ കുറിച്ചു.
‘വാക്കുകളില്ല, ശ്രീദേവിയെ സ്നേഹിച്ച എല്ലാവരോടും അനുശോചനം അറിയിക്കുന്നു. ഇതൊരു അന്ധകാര ദിവസമാണ്. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു’ – പ്രിയങ്ക ചോപ്ര കുറിച്ചു. ശ്രീദേവിക്കൊപ്പമുള്ള ‘മിസ്റ്റർ ഇന്ത്യ’ എന്ന സിനിമയിലെ ഒരു ചിത്രവും പ്രിയങ്ക അനുശോചന കുറിപ്പിനൊപ്പം ട്വീറ്റ് ചെയ്തു.