തിരുവനന്തപുരം∙ കണ്ണൂർ റേഞ്ച് ഐജിയായി ബൽറാം കുമാർ ഉപാധ്യായയെയും പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടായി ടി.നാരായണനെയും നിയമിച്ചു. ബൽറാം കുമാർ നിലവിൽ ഇന്റലിജൻസ് ഐജിയും നാരായണൻ ഇന്റേണൽ സെക്യൂരിറ്റി എസ്പിയുമാണ്. കണ്ണൂർ ഐജിയായിരുന്ന മഹിപാൽ യാദവ് ബിഎസ്എഫിലേക്ക് കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയ ഒഴിവിലും എസ്പി ജേക്കബ് ജോബ് വിരമിച്ച ഒഴിവിലുമാണു നിയമനം.
ബൽറാം കുമാർ ഉപാധ്യായ (ഫയല്‍ ചിത്രം)
Advertisement