Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

13 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസിൽ തീരുമാനം

medical-education-representational-image Representational image

തിരുവനന്തപുരം∙ സംസ്ഥാനത്തെ 13 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2017–18, 2018–19 അധ്യയന വർഷങ്ങളിലെ എംഡി, എംഎസ്, പിജി ഡിപ്ലോമ, സൂപ്പർ സ്പെഷൽറ്റി കോഴ്സുകളുടെ ഫീസ് നിശ്ചയിച്ചു ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിറക്കി. അമല, ഗോകുലം, കാരക്കോണം, ട്രാവൻകൂർ, അസീസിയ, പുഷ്പഗിരി, എംഇഎസ്, കോലഞ്ചേരി, കണ്ണൂർ, ജൂബിലി, കെഎംസിടി, ശ്രീനാരായണ, പരിയാരം എന്നിവിടങ്ങളിലെ ഫീസ് ആണ് നിശ്ചയിച്ചത്.

ഈ കോളജുകളിലെ 2017–18 വർഷത്തെ താൽക്കാലിക ഫീസ് കഴിഞ്ഞ വർഷം മേയ് 11നു കമ്മിറ്റി നിശ്ചയിച്ചിരുന്നു. ആ തുക തന്നെ 2017–18 വർഷത്തെയും 2018–19 വർഷത്തെയും സ്ഥിരം ഫീസായി നിശ്ചയിക്കുകയാണg ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് പിജി ക്ലിനിക്കൽ കോഴ്സിനു വർഷം 14 ലക്ഷം രൂപയും പിജി നോൺക്ലിനിക്കൽ കോഴ്സിനു 8.5 ലക്ഷം രൂപയുമായിരിക്കും ഫീസ്.

പിജി ഡിപ്ലോമ ക്ലിനിക്കൽ കോഴ്സിന് 10.5 ലക്ഷവും പിജി സൂപ്പർ സ്പെഷ്യൽറ്റി കോഴ്സിനു 18.5 ലക്ഷവും നൽകണം. എൻആർഐ ക്വാട്ടയിലെ ഫീസ് 35 ലക്ഷമായി നിശ്ചയിച്ചിട്ടുണ്ട്. രണ്ട് അക്കാദമിക് വർഷവും ഈ ഫീസ് നൽകണം.