Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ കോളജുകൾക്കു മൂക്കുകയറിട്ട് സർവകലാശാല; മാനേജ്മെന്റുകൾക്കു തിരിച്ചടി

Kannur University

kannur കണ്ണൂർ∙ അധ്യാപകർക്കും ജീവനക്കാർക്കും മാന്യമായ ശമ്പളവും അവധിയും നൽകാത്ത സ്വാശ്രയ കോളജുകൾക്കു മൂക്കുകയറിട്ടു കണ്ണൂർ സർവകലാശാലയുടെ ഉത്തരവ്. സ്വാശ്രയ കോളജുകളിലെ തൊഴിൽ പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം പരാതികൾ ഉയരുന്ന സാഹചര്യത്തിലാണു സർവകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ കോളജ് മാനേജ്മെന്റുകൾക്ക് 12 നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് പുറത്തിറക്കിയത്. പല കോളജുകളിൽ ജീവനക്കാർക്കു തുച്ഛമായ ശമ്പളമായിരുന്നു നൽകിയിരുന്നു. നിയമന ഉത്തരവ് പോലും നൽകാത്തതിനാൽ മാനേജ്മെന്റിനു തോന്നുംപോലെ പിരിച്ചുവിടാനും സാധിക്കുന്ന സ്ഥിതിയായിരുന്നു.

സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ (എസ്എഫ്സിടിഎസ്എ) ജില്ലാ കമ്മിറ്റി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സിൻഡിക്കറ്റ് അംഗം എ. നിശാന്ത് കൺവീനറായി മൂന്നംഗ മോണിറ്ററിങ് കമ്മിറ്റിയെ സർവകലാശാല നിയമിച്ചിരുന്നു. കമ്മിറ്റി പഠനം നടത്തി 21 നിർദേശങ്ങൾ മുന്നോട്ടുവച്ചു. കേരള സെൽഫ് ഫിനാൻസിങ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളുമായി അഞ്ചുവട്ടം ചർച്ച നടത്തിയാണ് ഇതിലെ 12 നിർദേശങ്ങളിൽ അഭിപ്രായ സമന്വയമുണ്ടാക്കിയത്. അതേസമയം, ജീവനക്കാരുടെ അടിസ്ഥാന ശമ്പളമായി സർവകലാശാല നിർദേശിച്ച തുക കുറവാണെന്ന ആക്ഷേപമുണ്ട്. സ്വാശ്രയ കോളജുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയാൽ ഇതു പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ.

സർവകലാശാലാ ഉത്തരവിലെ നിർദേശങ്ങൾ ഇങ്ങനെ

∙ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 10,000 രൂപ ആയി നിജപ്പെടുത്തണം
∙ ജീവനക്കാരുടെ സർവീസ് റജിസ്റ്റർ ഓഫിസിൽ സൂക്ഷിക്കണം
∙ ജീവനക്കാരുടെ പ്രൊബേഷൻ കാലാവധി രണ്ടുവർഷം. പ്രൊബേഷൻ പൂർത്തിയാക്കുന്നവർക്ക് അവധിക്കാലത്തും ശമ്പളം നൽകണം
∙ ആറുമാസം പ്രസവാവധി

∙ പിരിച്ചുവിടുന്നതിനു മുൻപ് നോട്ടീസ് നൽകണം
∙ അവധിക്കാലത്തു ശമ്പളം പറ്റുന്ന അധ്യാപകർ ഈ സമയത്ത് അധ്യാപനവുമായി ബന്ധപ്പെട്ടു പ്രിൻസിപ്പൽ നിർദേശിക്കുന്ന ജോലികൾ ചെയ്യണം
∙ അധ്യാപക ജീവനക്കാരുടെ ഉയർന്ന പ്രായപരിധി 65 വയസ്സ്
∙ അധ്യാപകരുടെ ജോലിസമയം യുജിസിയുടെയും സംസ്ഥാന സർക്കാരിന്റെയും ചട്ടങ്ങൾക്ക് അനുസരിച്ചാവണം
∙ ജീവനക്കാർക്ക് സംഘടനാപ്രവർത്തനം അനുവദിക്കണം
∙ ജീവനക്കാരുടെ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടിൽ അംഗങ്ങളാക്കണം, തൊഴിലുടമയുടെ വിഹിതം അടയ്ക്കണം, ഉൽസവ ബത്ത നൽകണം

related stories