പത്തനംതിട്ട ∙ സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ 4,22,910 പ്ലസ് ടു സീറ്റുകൾ. ഈ വർഷം സീറ്റുകൾ വർധിപ്പിച്ചു നൽകിയാൽ എസ്എസ്എൽസി വിജയികളുടെ എണ്ണത്തിനൊപ്പം പ്ലസ് ടു സീറ്റുകളുമാകും. 4,31,162 പേരാണ് ഇത്തവണ എസ്എസ്എൽസി പാസായത്. പ്ലസ് ടു സീറ്റുകൾക്ക് പുറമെ വിഎച്ച്എസ്ഇ, ഐടിഐ സീറ്റുകളുമുണ്ട്. സംസ്ഥാനത്ത് തുടർ പഠനത്തിനു യോഗ്യത നേടിയ മുഴുവൻ പേർക്കുമുള്ള സീറ്റും അതിൽ അധികവും സംസ്ഥാനത്തുണ്ടെന്നു ചുരുക്കം. പല ജില്ലകളിലും ജയിച്ചവരേക്കാൾ കൂടുതൽ സീറ്റുകൾ ഹയർ സെക്കൻഡറിയിലുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ എസ്എസ്എൽസി ജയിച്ചവരേക്കാൾ കൂടുതൽ പ്ലസ് ടു സീറ്റുകളുണ്ട്. കൊല്ലം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് പ്ലസ് ടു സീറ്റുകൾ കുറവ്. ഏറ്റവും കൂടുതൽ സീറ്റുകൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്- 60646. എന്നാൽ ഇവിടെ എസ്എസ്‍എൽസി ജയിച്ചത് 77922 പേരാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സീറ്റുകൾ - 10188 എണ്ണം. ഇത്രയും സീറ്റുകൾ ഉണ്ടായിട്ടും കഴിഞ്ഞ വർഷം പ്ലസ് വണ്ണിൽ പ്രവേശനം നേടിയത് 379583 പേർ മാത്രമാണ്. 43,327 സീറ്റുകൾ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നു.
ജില്ല തിരിച്ചുള്ള സീറ്റുകളുടെ എണ്ണം ചുവടെ:
തിരുവനന്തപുരം
ആകെ സീറ്റുകൾ: 36544 (സർക്കാർ – 15720, എയ്ഡഡ് 14280, അൺ എയ്ഡഡ് 6544).
എസ്എസ്എൽസി ജയിച്ചവർ – 36127
കൊല്ലം
ആകെ സീറ്റുകൾ: 31082 (സർക്കാർ 12240, എയ്ഡഡ് 15120, അൺ എയ്ഡഡ് 3722).
എസ്എസ്എൽസി ജയിച്ചവർ – 31808
പത്തനംതിട്ട
ആകെ സീറ്റുകൾ: 17738 (സർക്കാർ 5280, എയ്ഡഡ് 10500 അൺ എയ്ഡഡ് 1958).
എസ്എസ്എൽസി ജയിച്ചവർ – 11193
ആലപ്പുഴ
ആകെ സീറ്റുകൾ: 27016 (സർക്കാർ 8400 എയ്ഡഡ് 16680 അൺ എയ്ഡഡ് 1936).
എസ്എസ്എൽസി ജയിച്ചവർ – 23539
കോട്ടയം
ആകെ സീറ്റുകൾ: 26206 (സർക്കാർ 6660 എയ്ഡഡ് 16560 അൺ എയ്ഡഡ് 2986).
എസ്എസ്എൽസി ജയിച്ചവർ – 20757
ഇടുക്കി
ആകെ സീറ്റുകൾ: 14152 (സർക്കാർ 5040, എയ്ഡഡ് 7440 അൺ എയ്ഡഡ് 1672).
എസ്എസ്എൽസി ജയിച്ചവർ – 12194
എറണാകുളം
ആകെ സീറ്റുകൾ: 38116 ( സർക്കാർ 11820 എയ്ഡഡ് 20460 അൺ എയ്ഡഡ് 5836).
എസ്എസ്എൽസി ജയിച്ചവർ – 32784
തൃശൂർ
ആകെ സീറ്റുകൾ: 38234 (സർക്കാർ 13260, എയ്ഡഡ് 19980 അൺ എയ്ഡഡ് 4994).
എസ്എസ്എൽസി ജയിച്ചവർ – 35903
പാലക്കാട്
ആകെ സീറ്റുകൾ: 32796 (സർക്കാർ 15420 എയ്ഡഡ് 13440 അൺ എയ്ഡഡ് 3936).
എസ്എസ്എൽസി ജയിച്ചവർ – 39897
കോഴിക്കോട്
ആകെ സീറ്റുകൾ: 40262 (സർക്കാർ 15600 എയ്ഡഡ് 19380 അൺ എയ്ഡഡ് 5222).
എസ്എസ്എൽസി ജയിച്ചവർ – 43896
മലപ്പുറം
ആകെ സീറ്റുകൾ: 60646 (സർക്കാർ 26100 എയ്ഡഡ് 23220 അൺ എയ്ഡഡ് 11386).
എസ്എസ്എൽസി ജയിച്ചവർ – 77922
വയനാട്
ആകെ സീറ്റുകൾ: 10188 (സർക്കാർ 5940 എയ്ഡഡ് 3540 അൺ എയ്ഡഡ് 708).
എസ്എസ്എൽസി ജയിച്ചവർ – 11366
കണ്ണൂർ
ആകെ സീറ്റുകൾ: 33018 (സർക്കാർ 17400 എയ്ഡഡ് 12960 അൺ എയ്ഡഡ് 2658).
എസ്എസ്എൽസി ജയിച്ചവർ – 33897
കാസർകോട്
ആകെ സീറ്റുകൾ: 16912 (സർക്കാർ 10260 എയ്ഡഡ് 4380 അൺ എയ്ഡഡ് 2272).
എസ്എസ്എൽസി ജയിച്ചവർ – 18686