തിരുവനന്തപുരം∙ നാൽപതു കുട്ടികളെങ്കിലുമില്ലാത്ത സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി ബാച്ചുകളിൽ സ്ഥിരം അധ്യാപക നിയമനം നടത്തരുതെന്നു സർക്കാർ ഉത്തരവ്. ഈ വ്യവസ്ഥ പാലിച്ചുവേണം അടുത്ത അധ്യയനവർഷം വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ടത്.
2014 നവംബറിലെ സർക്കാർ ഉത്തരവുപ്രകാരം അനുവദിച്ച ഹയർ സെക്കൻഡറി ബാച്ചുകളിൽ, കഴിഞ്ഞ അധ്യയനവർഷം കുറഞ്ഞത് 50 വിദ്യാർഥികൾ ഇല്ലാതിരുന്ന 63 സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി ബാച്ചുകൾക്കായി നിലവിലുള്ള ഉത്തരവിൽ ഇളവുവരുത്തിയാണു പുതിയ ഉത്തരവിറക്കിയത്. ഈ സ്കൂളുകളിലെ അധ്യാപകരെ സഹായിക്കാൻ വേണ്ടിയാണിത്.