Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റ പട്ടിക ഏതാനും ദിവസത്തിനകം

തിരുവനന്തപുരം∙ ഗവ. ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റ പട്ടിക നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഇറങ്ങുമെന്ന് അധികൃതർ. ഇതു സംബന്ധിച്ച ഉത്തരവ് മൂന്നാം തീയതി രേഖപ്പെടുത്തി നാലിനാണ് ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഉത്തരവിന്റെ പകർപ്പു ലഭിച്ചയുടൻ പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സ്ഥലം മാറ്റ പട്ടിക തയാറാക്കാൻ എൻഐസിക്കു ഹയർസെക്കൻഡറി ഡയറക്ടറേറ്റ് കൈമാറി.അവർ ജോലി തുടങ്ങിക്കഴിഞ്ഞു.

ഇത്തവണ 5000–6000 അധ്യാപകർക്കു സ്ഥലം മാറ്റം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പാലിച്ചു സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു പട്ടിക തയാറാക്കുന്നതെന്നും തങ്ങൾ അതിൽ ഇടപെടില്ലെന്നും ഹയർസെക്കൻഡറി അധികൃതർ പറഞ്ഞു. പട്ടിക തയാറായാൽ ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഹയർ സെക്കൻഡറി സ്ഥലം മാറ്റ പട്ടിക വെബ്സൈറ്റിൽ വരുമ്പോൾ അതിനെതിരെ ആരെങ്കിലും കോടതിയിൽ പോകുന്നതാണ് ഇതുവരെയുള്ള പതിവ്.