ചെന്നൈ∙ സ്വകാര്യ റിസോര്‍ട്ടില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയതിനു തമിഴ് നടി സംഗീത ബാലന്‍ പിടിയില്‍. ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടിലാണു പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്നാണു റിപ്പോർട്ടുകൾ. സഹായി സുരേഷ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ എഗ്‌മോര്‍ ചീഫ് മെട്രോപൊളീറ്റൻ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷിച്ച ഇതര സംസ്ഥാനക്കാരായ യുവതികളെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. 1996ല്‍ പുറത്തിറങ്ങിയ കറുപ്പു റോജ എന്ന തമിഴ് ചിത്രത്തിലൂടെയാണു സംഗീതയുടെ അരങ്ങേറ്റം. നിരവധി സിനിമകളിൽ സ്വഭാവനടിയായി. ടെലിവിഷന്‍ പരിപാടികളിലും നിറഞ്ഞുനിന്നു. വാണി റാണി എന്ന ടിവി പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു.