കോട്ടയം ∙ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നിലനിൽക്കുന്ന സിപിഎം – ബിജെപി സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു കലക്ടർ ഡോ. ബി.എസ്.തിരുമേനി നിരോധനാജ്ഞ പുറപ്പെടുവിച്ചു. ചിറക്കടവ് പഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെയും 15, 17, 18, 20 വാര്‍ഡുകളിലും 14 ദിവസത്തേക്കാണു നിരോധാനാജ്ഞ. ഈ സ്ഥലങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുകയോ പ്രകടനം, ജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കുകയോ പാടില്ലെന്നു കലക്ടർ അറിയിച്ചു.
Advertisement