Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പോയിന്റ് ബ്ലാക്ക്’ ക്ലിക്കിൽ പ്രതിഷേധത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ

point-black3 പോയിന്റ് ബ്ലാക്ക് ചിത്ര പ്രദർശനത്തിൽനിന്ന്.

തൃശൂർ∙ കറുപ്പിലും വെളുപ്പിലും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ചിത്രങ്ങൾ പകർത്തി പ്രവീൺ ഒഫീലിയ. ബ്ലാക്ക് ആന്റ് വൈറ്റ് പോർട്രെയ്റ്റ് ചിത്രങ്ങൾ ജാതീയതക്കും വംശീയതയ്ക്കും എതിരായ തന്റെ പ്രതിരോധമാണെന്നു ഫൊട്ടോഗ്രാഫർ പ്രവീൺ പറയുന്നു.

point-black പോയിന്റ് ബ്ലാക്ക് ചിത്ര പ്രദർശനത്തിൽനിന്ന്.

നിറമാണു ലോകമെമ്പാടും വിവേചനത്തിനുള്ള ഏറ്റവും വലിയ അടയാളം. ഒരേ മതവും ദേശീയതയും ഭാഷയും ഒക്കെ ആയിരിക്കുമ്പോഴും നിറം ഒരാളെ മാറ്റിനിർത്തുന്നു. ഒരാളുടെ നിറം ഇരുണ്ടതാകുന്നതോ ഇരുണ്ടതെന്നു മറ്റൊരാൾക്കു തോന്നുന്നതോ അയാൾക്കു പീഡാനുഭവങ്ങളുടെ ലോകമൊരുക്കുന്നു പലപ്പോഴും. ഈ വിവേചനത്തേയും അതിനെതിരായ പ്രതിഷേധത്തേയും രേഖപ്പെടുത്തുകയാണു തന്റെ ചിത്രങ്ങളെന്നു പ്രവീൺ ചൂണ്ടിക്കാട്ടുന്നു.

point-black2 പോയിന്റ് ബ്ലാക്ക് ചിത്ര പ്രദർശനത്തിൽനിന്ന്.

തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലൊരുക്കിയ ‘പോയിന്റ് ബ്ലാക്ക്’ ചിത്രപ്രദർശനം കാണാൻ നിരവധിയാളുകളാണ് എത്തുന്നത്. ലോകമെമ്പാടുമുള്ള വംശീയതയ്ക്കും ഇന്ത്യൻ സാഹചര്യത്തിൽ അതിന്റെ ഭാഗമായ ജാതീയതയ്ക്കും എതിരായ പ്രതിഷേധമാണ് ഇങ്ങനെയൊരു ഫോട്ടോ പ്രൊജക്ടിനു പ്രേരണയായതെന്നു പ്രവീൺ പറഞ്ഞു. പ്രത്യേക ഫോട്ടോഷൂട്ടുകൾ നടത്തിയാണു പ്രദർശനത്തിലെ പോർട്രെയ്റ്റുകൾ തയാറാക്കിയത്.

point-black1 പോയിന്റ് ബ്ലാക്ക് ചിത്ര പ്രദർശനത്തിൽനിന്ന്.

വ്യക്തികളെ അവരുടെ സ്വാഭാവികമായ അവസ്ഥയിൽ പകർത്തുകയാണു ചെയ്തിട്ടുള്ളത്. വിഷയത്തിന്റെ തീവ്രതക്കനുസരിച്ചു പ്രത്യേക ടോണിൽ പിന്നീട് പ്രിന്റ് ചെയ്യുകയായിരുന്നു. തിരഞ്ഞെടുത്ത 30 ചിത്രങ്ങളാണു പ്രദർശനത്തിനുള്ളത്.

point-black4 പോയിന്റ് ബ്ലാക്ക് ചിത്ര പ്രദർശനത്തിൽനിന്ന്.
point-black6 പോയിന്റ് ബ്ലാക്ക് ചിത്ര പ്രദർശനത്തിൽനിന്ന്.

ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പട്ടാമ്പി സ്വദേശിയായ പ്രവീൺ ഒഫീലിയ ചിത്രകാരനും ഗ്രാഫിക് ഡിസൈനറും അനിമേറ്ററും കൂടിയാണ്. വേറിട്ട വ്യക്തിത്വങ്ങളെ അവരുടെ ജീവിതപരിസരങ്ങളിൽ ചിത്രീകരിക്കുന്ന ‘മൈ ലൈഫ്’, അടിച്ചമർത്തപ്പെട്ടവരുടെ ജീവിതത്തിലേക്കു കണ്ണു തുറക്കുന്ന ‘ഒഫിഷ്യലി അൺക്ലാസിഫൈഡ്’ തുടങ്ങിയവയാണു വരാനിരിക്കുന്ന പ്രൊജക്ടുകൾ.

point-black5 പോയിന്റ് ബ്ലാക്ക് ചിത്ര പ്രദർശനത്തിൽനിന്ന്.