Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറിനു സൈഡ് കൊടുക്കാത്തതിനു മർദനം: ഗണേശ്കുമാറിനെതിരെ കേസ്

KB Ganeshkumar Arrest കെ.ബി.ഗണേശ്കുമാർ(ഇടത്), അനന്തകൃഷ്ണനും അമ്മയും(വലത്)

കൊല്ലം∙ കാറിനു പോകാൻ വഴിയൊരുക്കിയില്ലെന്ന പേരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ കെ.ബി. ഗണേശ്കുമാർ എംഎൽഎയ്ക്കെതിരെ കേസെടുത്തു. അനന്തകൃഷ്ണൻ (22) എന്ന യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അഞ്ചൽ പൊലീസ് കേസെടുത്തത്. ഗണേശ്കുമാറും ഡ്രൈവറും ചേർന്നു യുവാവിനെ അമ്മയുടെ മുന്നിൽ വച്ചു മർദിച്ചെന്നാണു പരാതി. ഒപ്പമുണ്ടായിരുന്ന അമ്മയെ ഗണേശ്കുമാർ ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

kb-ganesh-kumar കെ.ബി.ഗണേശ്കുമാർ

ഗണേശ്കുമാറിന്റെ പരാതിയിൽ അനന്തകൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. മർദനമേറ്റ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും.

ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎൽഎ യുവാവിനെ മർദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മർദിച്ചു. അനന്ത കൃഷ്ണനെ അഞ്ചൽ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.