കൊല്ലം∙ ഓച്ചിറ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്നു യുവതി മരിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ശാസ്താംകോട്ട പള്ളിശ്ശേരി പുതുവീട്ടിൽ ഷമീറിന്റെ ഭാര്യ മുബീനയാണു (25) മരിച്ചത്.
ഇന്നു രാവിലെയാണു സംഭവം. സംഭവത്തെത്തുടർന്ന് ആശുപത്രിവളപ്പിൽ സംഘർഷമുണ്ടായി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയിരിക്കുകയാണ്. കുഞ്ഞിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിലേക്കു മാറ്റി.