പരിയാരം ∙ ലോകകപ്പ് ആവേശത്തിനിടെ വയലിലെ ചെളി ഫുട്ബോൾ മത്സരത്തിൽ പങ്കാളിയായി ടി.വി.രാജേഷ് എംഎൽഎ. സ്വന്തം നാടായ കുളപ്പുറം വയലിൽ അർജന്റീന ഫാൻസ് നടത്തിയ മഡ് ഫുട്ബോൾ മത്സരത്തിലാണ് എംഎൽഎയും കളിക്കാരനായത്. ഞായറാഴ്ച വൈകിട്ട് മത്സരം ഉദ്ഘാടനം ചെയ്യാനാണ് എംഎൽഎ എത്തിയത്. യുവാക്കളുടെ ആവേശം കണ്ടപ്പോൾ ഷർട്ടും മുണ്ടും മാറ്റി ജഴ്സിയണിഞ്ഞ് ഒരു ടീമിനൊപ്പം ഇറങ്ങുകയായിരുന്നു. എംഎൽഎയുടെ കളിയെ നാട്ടുകാർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.