പെരുമ്പാവൂർ∙ എം.സി റോഡിൽ പെരുമ്പാവൂർ ചേലാമറ്റം – കാരിക്കോട് ഭാഗത്ത് കാറും ബസും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളാണു അപകടത്തിൽപ്പെട്ടത്. ജിനീഷ്(22), വിജയൻ(22), കിരൺ(21), ഉണ്ണി(20), ജെറിൻ(22) എന്നിവരാണ് മരിച്ചത്. ജിബിൻ, അപ്പു എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെറിനെ ഒമാനിലേക്കു യാത്ര അയയ്ക്കാൻ പോയവരാണു അപകടത്തിൽപ്പെട്ടത്. ഇന്നു പുലർച്ചെ 12.45 നായിരുന്നു അപകടം. ആന്ധയിൽനിന്നുള്ള അയ്യപ്പൻമാർ ശബരിമലയിലേക്കു വന്ന ബസിലാണു കാറിടിച്ചത്.
Search in
Malayalam
/
English
/
Product