ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ വധിക്കാൻ ശ്രമം

ഉമർ ഖാലിദ് (ഫയൽ ചിത്രം)

ന്യൂഡൽ‌ഹി∙ ജവഹര്‍ലാൽ നെഹ്‍റു സർവകലാശാല (ജെഎൻയു) വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ വധിക്കാൻ ശ്രമം. അജ്ഞാതൻ ഉമർ‌ ഖാലിദിനു നേരെ വെടിയുതിർക്കാൻ ശ്രമിച്ചു. ആക്രമണ ശ്രമത്തിനിടെ ഉമർ താഴെ വീണെങ്കിലും വെടിയേൽക്കാതെ രക്ഷപ്പെട്ടു. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു മുന്നിലാണു സംഭവം.

അക്രമി ഓടിപ്പോയതായി സംഭവത്തിലെ ദൃക്‌സാക്ഷി ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി. വെള്ള ഷർട്ട് ധരിച്ചെത്തിയ അക്രമി ഉമറിനെ തള്ളിയശേഷം വെടിയുതിർക്കുകയായിരുന്നു. ഉമർ ഖാലിദിന്റെ കൂടെയുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തോക്ക് ഉപേക്ഷിച്ച് അക്രമി രക്ഷപ്പെടുകയായിരുന്നെന്നാണു വിവരം.