കൊച്ചി ∙ ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയൊന്നുമുണ്ടായിരുന്നില്ലെന്ന് സജി ചെറിയാൻ എംഎൽഎ. സംസ്ഥാന സർക്കാരിനെ പഴിച്ചിട്ടില്ല. ജാഗ്രതാ നിർദേശം നൽകിയിരുന്നു. കേന്ദ്രസർക്കാരിനെയാണു കുറ്റപ്പെടുത്തി സംസാരിച്ചത്. മനസ്സു തകർന്നപ്പോഴായിരുന്നു ഇത്തരത്തിലുള്ള പ്രതികരണമെന്നും സജി ചെറിയാൻ പറഞ്ഞു.
നിയമസഭയിൽ സംസാരിക്കാനാകാത്തതിൽ വിഷമമില്ല. നിർദേശങ്ങളെല്ലാം എഴുതി നല്‍കിയിട്ടുണ്ടെന്നും മനോരമ ന്യൂസിനോട് അദ്ദേഹം വ്യക്തമാക്കി. അതേസമയം കോൺഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ സജി ചെറിയാൻ കുറ്റപ്പെടുത്തി. ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനത്തിൽ കൊടിക്കുന്നിൽ സുരേഷ് സഹായിച്ചിട്ടില്ല. പ്രളയകാലത്തെ രാഷ്ട്രീയ ഐക്യം തകർക്കാൻ കൊടിക്കുന്നിൽ സുരേഷ് ശ്രമിച്ചെന്നും സജി ചെറിയാൻ ആരോപിച്ചു.