തിരുവനന്തപുരം∙ കേരളത്തിന്റെ പുനര്‍നിർമാണത്തിന് 30,000 കോടി രൂപ ആവശ്യമാണെന്നു ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ ആരെയും നിർബന്ധിക്കില്ല. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ഒരുമാസത്തെ വേതനം സര്‍ക്കാരിലേക്കു കിട്ടുന്നതിലൂടെ 3800 കോടി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു മാസത്തെ ശമ്പളം വേണമെന്ന സര്‍ക്കാര്‍ ആവശ്യത്തോട് ഒരു വിഭാഗം സംഘടനകള്‍ യോജിച്ചപ്പോള്‍ ഓപ്ഷന്‍ വേണമെന്നു ഒരു വിഭാഗം ആവശ്യപ്പെട്ടു. പിഎഫില്‍നിന്നു ലോണ്‍ എടുത്ത് ഒരു മാസത്തെ വേതനം നല്‍കാമെന്ന ആവശ്യവും പരിഗണിക്കുമെന്നു സര്‍വീസ് സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തിനുശേഷം മന്ത്രി തോമസ് ഐസക് പറഞ്ഞു. അതേസമയം, നിര്‍ബന്ധിത പിരിവ് അംഗീകരിക്കില്ലെന്നു പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചു.