വൈദ്യുതി നിയന്ത്രണം വേണ്ടി വരും; 750 മെഗാവാട്ടിന്റെ കുറവ്: മന്ത്രി മണി

തൊടുപുഴ∙ സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. പ്രളയത്തെ തുടർന്നു സംസ്ഥാനത്ത് ആറു പവർഹൗസുകളുടെ പ്രവർത്തനം തടസപ്പെട്ടു. വൈദ്യുതി ഉൽപാദനത്തിൽ 350 മെഗാവാട്ടിന്റെ കുറവുണ്ടായി. കേന്ദ്ര പൂളിൽ നിന്നു ലഭിക്കുന്ന വൈദ്യുതിയിലും കുറവു വന്നു. സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. പുറത്തു നിന്നു കൂടുതൽ വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും മണി പറഞ്ഞു.

പി.കെ. ശശിക്കെതിരായ ആരോപണത്തിൽ കുറ്റക്കാരനെന്നു കണ്ടാവൽ ആരെയും വെറുതെ വിടില്ല. കുറ്റക്കാരനെന്നു കണ്ടെത്തിയാൽ കണ്ടെത്തിയാൽ പാർട്ടി നടപടിയെടുക്കും, അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണം ഉന്നയിച്ച യുവതിക്ക് എപ്പോൾ വേണമെങ്കിലും പൊലീസിനെ സമീപിക്കാമെന്നും മണി പറഞ്ഞു.