Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിനുള്ള മദ്യം ഇവിടെ നിർമിക്കണം, പുറത്തുനിന്നു വാങ്ങരുത്: ചെന്നിത്തല

ramesh-chennithala രമേശ് ചെന്നിത്തല.

തിരുവനന്തപുരം∙ അന്യസംസ്ഥാനത്തെ മദ്യക്കമ്പനികളില്‍നിന്നു മദ്യം വാങ്ങുന്ന രീതി പൂര്‍ണമായും ഒഴിവാക്കി കേരളത്തില്‍ ആവശ്യമുളള മദ്യം ഇവിടെ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. നിലവിലുള്ള സര്‍ക്കാര്‍ കോ–ഓപ്പറേറ്റീവ് ഡിസ്റ്റലറികളുടെയും ബ്രൂവറികളുടെയും ഉല്‍പ്പാദനശേഷി കൂട്ടി അന്യസംസ്ഥാന മദ്യക്കമ്പനികളുടെയും ലോബികളുടെയും ആശ്രയമില്ലാതെ തന്നെ കേരളത്തിനാവശ്യമായ മദ്യം ലഭ്യമാക്കാനാകും.

ഇക്കാര്യത്തിൽ തമിഴ്‌നാട്ടിലെ ടാസ്മാക് അനുവര്‍ത്തിക്കുന്ന മാതൃക സംസ്ഥാനത്തും നടപ്പിലാക്കിയാല്‍ ഇതര സംസ്ഥാന മദ്യക്കമ്പനികളില്‍നിന്നു മദ്യം വാങ്ങുന്ന നിലവിലെ രീതി പൂര്‍ണമായും ഒഴിവാക്കാം. ബിവറേജ് കോര്‍പറേഷന്‍ മുഖേന വിതരണത്തിനുള്ള മദ്യം കേരളത്തില്‍നിന്നു സമാഹരിക്കാം. ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നു ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

related stories