പത്തനംതിട്ട∙ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ജലസംഭരണിയുടെ രണ്ട് ഷട്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമം അല്ലാത്തതിനാല്‍ നിലവില്‍ ഉയര്‍ന്നിരിക്കുന്ന ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത. മണിയാര്‍, വടശേരിക്കര, റാന്നി പ്രദേശങ്ങളിലുള്ളവരും പമ്പയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്യണമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.
കനത്തമഴയെ തുടർന്നു തൃശൂർ പീച്ചി ഡാമിന്റെ നാലു ഷട്ടറും ഒരു ഇഞ്ചുവീതം ഉയർത്തി. മൂന്നാഴ്ച മുൻപാണ് അടച്ചത്.