Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകനായ ബുഖാരിയെ കൊന്ന ഭീകരനെ സുരക്ഷസേന വധിച്ചു

Jammu Kashmir security പ്രതീകാത്മകചിത്രം

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ബുഡ്ഗാമിൽ തീവ്രവാദികളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കറെ തയിബ ഭീകരനെ വധിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന നവീദ് ഝുട്ടിനെയാണ് ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ബുഡ്ഗാമിലെ കുത്ത്പോറ മേഖലയിൽ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു സുരക്ഷ ഉദ്യോഗസ്ഥർ രാവിലെ നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നു തിരിച്ചും വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വക്താവ് അറിയിച്ചു. സുരക്ഷാ നടപടിയെന്ന നിലയിൽ പ്രദേശത്തെ ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. റൈസിങ് കശ്മീരിന്റെ എഡിറ്ററായിരുന്ന ബുഖാരിയെ ജൂണിൽ ശ്രീനഗറിലെ ഓഫിസിനു പുറത്തുവച്ച് ഭീകരർ വധിക്കുകയായിരുന്നു.